Saturday, October 18, 2008

എന്റമ്മോ - ഒന്നേ

പ്രിയ മാരീചനു,

അവിടെ കമന്റിട്ടതു കൊണ്ട് വിഷയം മാറിപ്പോവുകയോ കവിതകളിലുള്ള ആഘോഷങ്ങൾ വഴിമാറിപ്പോയിയെന്നോ ആരോപണങ്ങൾ വരാനിടയുള്ളതു കൊണ്ട് ഒരു കൊച്ചു മറുപടി ഇവിടെ കുറിക്കുന്നു. തെറ്റിദ്ധാരണക‌‌ള്‍ മാറും എന്ന് വിശ്വസിക്കുന്നു. :-)


"കുതിരവട്ടന്റെ പ്രശ്നമെന്താണ് എന്ന് ഇതുവരെ പറഞ്ഞില്ല. സിപിഎമ്മിന്റേത് സവര്‍ണ നേതൃത്വമാണെന്ന സി കെ ജാനുവിന്റെ പ്രസ്താവനയ്ക്ക് ഇവിടെയെന്താണ് പ്രസക്തിയെന്ന് തീരെയും മനസിലാകുന്നില്ല. ഇതേ ആരോപണം പണ്ടും പലരും ഉന്നയിച്ചിട്ടുമുണ്ട്. സവര്‍ണന്മാര്‍ സിപിഎമ്മിലോ സിപിഐയിലോ ഇല്ലെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞതും കണ്ടില്ല. സിപിഎമ്മില്‍ സവര്‍ണതയുണ്ടോ, ഇല്ലയോ എന്ന് പരിശോധിക്കുന്നതില്‍ ഇവിടെയാര്‍ക്കെങ്കിലും എതിര്‍പ്പോ, അസഹിഷ്ണുതയോ ഉണ്ടെന്നും പറഞ്ഞിട്ടില്ല. കാണ്‍പൂരില്‍ അറുപത്തിയഞ്ചുകാരിയായ ദളിത് സ്ത്രീയെയും അവരുടെ പത്തൊമ്പതു വയസുളള ചെറുമകളെയും പ്രദേശിക ബിജെപി നേതാവ് കൊന്നുവെന്ന ആരോപണമുളള വാര്‍ത്തയ്ക്ക് സി കെ ജാനുവിന്റെ സിപിഎമ്മിനെതിരെയുളള പ്രസ്താവന എങ്ങനെ മറുപടിയാകും? ഇതെങ്ങനെ പരസ്പരം വെട്ടിപ്പോകും? ജാനുവിന്റെ ആരോപണം ചൂണ്ടിക്കാട്ടി ആരുടെ വായടപ്പിക്കാമെന്നാണ് കുതിരവട്ടന്‍ കരുതുന്നത്?"


കാണ്പൂരിൽ അറുപത്തിയഞ്ചുകാരിയാ ദളിത് സ്ത്രീയെയും അവരുടെ പത്തൊമ്പതു വയസ്സുള്ള ചെറുമകളെയും പ്രാദേശിക ബിജെപി നേതാവു കൊന്നുവെന്നുള്ള വാര്ത്തയെ കുതിവട്ടന്‍ അപലപിക്കുകയേയുള്ളു. പഞ്ചാബിലെ സി.പി.എം സെക്രട്ടറിയുടെ വിക്രിയകളോ, ബാലസംഘം യോഗത്തിനു വിളിച്ചു വരുത്തിയ മൂന്നു ബാലികമാരെ പാര്ട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ച ബ്രാഞ്ച് സെക്രട്ടറിയുടെ അപദാനങ്ങളോ വിവരിച്ചാൽ അങ്ങോട്ടുമിങ്ങോട്ടും വെട്ടിത്തീര്ക്കാവുന്നതാണു കുറ്റക്രൃത്യങ്ങളെന്നും കുതിരവട്ടന്‍ കരുതുന്നില്ല. അതിനുള്ള മറുപടിയാണു സി.കെ ജാനുവിന്റെ പ്രസ്താവന എന്നു കരുതിയിടത്താണു മാരീചനു തെറ്റിയത്. ഉത്തരേന്ത്യയിലെ 2000ലെ അല്പം പഴയ ദളിതരുടെ കഥ കേട്ടപ്പോൾ രണ്ടുദിവസം മുമ്പ് കേരളത്തിലെ ഒരു ദളിതസ്ത്രീ പറഞ്ഞതിനെക്കുറിച്ച് ഞാനും പറഞ്ഞെന്നേയുള്ളു. അവർ പറഞ്ഞത് ദക്ഷിണേന്ത്യയിലെ സി.പി.എമ്മിലെ സവര്ണ്ണഹിന്ദു ബോധത്തെക്കുറിച്ചായതിനു ഞാന്‍ ഉത്തരവാദിയല്ല. ദളിതർ പീഢിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ഒരു കവിതയെക്കുറിച്ചുള്ള അഭിപ്രായത്തില്‍, ഒരു ദളിതസ്ത്രീ പറഞ്ഞ രണ്ടു വാക്കെഴുതിയത് ഒരു മഹാപരാധമായെന്നും ഞാന്‍ കരുതുന്നില്ല.


"ജഹാനാബാദില്‍ ഗര്‍ഭിണിയെയും രണ്ടു മക്കളെയും രണ്‍വീര്‍സേന വെടിവെച്ചു കൊന്നുവെന്ന വാര്‍ത്തയ്ക്ക്, സിപിഎമ്മിലും സവര്‍ണ നേതൃത്വമുണ്ടെന്ന ആരോപണത്തിലെ പാഴ്‍ന്യായമാണോ മറുപടി? സിപിഎമ്മിനെതിരെയുളള സികെ ജാനുവിന്റെ ആരോപണമുറം വെച്ച് മറയ്ക്കാവുന്നതാണോ വടക്കേ ഇന്ത്യയില്‍ ദളിതര്‍ നേരിടുന്ന കൊടിയ പീഡനങ്ങളും ഉന്മൂലനശ്രമവും? "


വടക്കേയിന്ത്യയിലെ ദളിതർ നേരിടുന്ന കൊടിയ പീഢനങ്ങളെ മറച്ചുവയ്ക്കാന്‍ കുതിരവട്ടന്‍ ശ്രമിച്ചു എന്നാണോ ആരോപണം? :-)


"ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമെന്ന മാനസികാവസ്ഥ സ്വയം പ്രഖ്യാപിത ഇടതന്മാരില്‍ മാത്രമല്ലെന്ന് കുതിരവട്ടന് ഇതുവരെ മനസിലായില്ലേ.. പൊതുകിണറില്‍ നിന്ന് വെളളം കോരുന്ന ഇഷ്ടമില്ലാത്ത അച്ചിമാരെ തച്ചു കൊല്ലുന്നതും അമ്പലത്തില്‍ കയറിയ ഇഷ്ടമില്ലാത്ത അച്ചിമാരെ വെടിവെച്ചു കൊല്ലുന്നതും ഇഷ്ടമില്ലാത്ത അച്ചിമാര്‍ വഴിനടക്കാതിരിക്കാന്‍ ഉത്തപുരം പോലുളള സ്ഥലങ്ങളില്‍ മതിലു കെട്ടിപ്പൊക്കിയതും നമ്മുടെ ഇന്ത്യയില്‍ തന്നെയല്ലേ നടക്കുന്നത്? അതിനൊക്കെയെതിരെ അവനവനാലാകും വിധം പ്രതികരിക്കുന്നതില്‍ താങ്കള്‍ക്കെന്താണ് കുതിരവട്ടാ, ഇത്ര കലിപ്പ്?"


മാരീചോ, അവനവനാകും വിധം പ്രതികരിക്കുന്നതിനു കുതിരവട്ടനു യാതൊരു കലിപ്പുമില്ല മാഷേ. എഴുതാപ്പുറം വായിക്കാതെ.


"സവര്‍ണ അവര്‍ണ ഭേദം ആര്‍ക്കെങ്കിലും നേരെ പ്രയോഗിക്കാനുളള ആയുധമല്ല. അത് സമകാലിക ഇന്ത്യയിലെ കത്തുന്ന, കയ്ക്കുന്ന, കരയിപ്പിക്കുന്ന, ചവര്‍ക്കുന്ന, ഓര്‍ക്കാനിപ്പിക്കുന്ന, ലജ്ജിപ്പിക്കുന്ന, കൊല്ലിക്കുന്ന സാമൂഹിക യാഥാര്‍ത്ഥ്യമാണ്. അതിനെതിരെ ഉയരുന്ന ഏത് പ്രതിരോധത്തെയും അതെത്ര ചെറുതായാലും അപഹസിക്കാനെത്തുന്നതിനെ ഏതു തരം മാനസികാവസ്ഥയില്‍ പെടുത്തിയാണ് കുതിരവട്ടാ, പരിഗണിക്കണിക്കേണ്ടത്?"


മാരീചോ ഇവിടെ ആരും അപഹസിച്ചിട്ടില്ല. കേരളത്തിലും ദളിതരുണ്ടെന്നു ഒന്ന് ഓര്മ്മിപ്പിച്ചേയുള്ളൂ. അഥവാ അപഹസിച്ചെന്കിൽ ആ വാക്കുകൾ ഒന്നു ക്വോട്ട് ചെയ്യൂ. പിന്നെ അതു("സവര്‍ണ അവര്‍ണ" പ്രയോഗം) ആയുധമായി പ്രയോഗിക്കുന്നവർ ഇല്ലെന്നു മാരീചന്‍ ഉറപ്പിച്ചു പറയാമോ?


"സമാനമായ രാഷ്ട്രീയ വിചാരങ്ങള്‍ ഉള്‍ക്കൊളളുന്ന പോസ്റ്റിനെയോ കമന്റിനെയോ ഒക്കെ പലരും കിടിലന്‍, കലക്കന്, മനോഹരം, അസാദ്ധ്യം എന്നൊക്കെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. ഇതൊക്കെ കാണാപ്പുറം നകുലന്റെ ബ്ലോഗിനു വേണ്ടി മാത്രമായി സംവരണം ചെയ്യപ്പെട്ട വാക്കുകളാണെന്നാണോ കുതിരവട്ടന്‍ പറഞ്ഞു വരുന്നത്? സിപിഎമ്മുകാരോ സ്വയം പ്രഖ്യാപിത ഇടതുകാരോ ബ്ലോഗിലൂടെ തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ആരും നിരോധിച്ചിട്ടൊന്നുമില്ലല്ലോ?സിപിഎമ്മുകാരും സ്വയം പ്രഖ്യാപിത ഇടതന്മാരും കൂടി പറഞ്ഞോട്ടെ, കുതിരവട്ടാ, കിടിലന്‍, കലക്കന്, മനോഹരം, അസാദ്ധ്യം എന്നീ വാക്കുകള്‍. "


ഇതിനിടക്ക് കാണാപ്പുറം നകുലന്‍ എവിടെ നിന്ന് കേറി വന്നു? അങ്ങേരെവിടെയെന്കിലും ഇരുന്നോട്ടെ മാരീചാ. "ശക്തമായ ഒരു കവിതയെയും അത്രതന്നെ ശക്തമായ മാരീചന്റെ കമന്റിനെയും ചുറ്റിപ്പറ്റി നടക്കാനിടയുണ്ടായിരുന്ന ഒരു സംവാദത്തെ വഴിതെറ്റിക്കാനുള്ള ഒരു സാധാരണ മലയാളം ബ്ലോഗ്‌ ശ്രമമായിട്ടേ നമുക്കിതിനെ കാണേണ്ടതുള്ളൂ." എന്നതിനെ കോട്ട് ചെയ്തിട്ട് അതിനുള്ള മറുപടിയാണെഴിതിയിരിക്കുന്നതെന്ന് മാരീചനു മനസ്സിലായില്ലേ? കിടിലന്‍, കലക്കന്‍, മനോഹരം, അസാദ്ധ്യം എന്ന വാക്കുകളല്ലാതെ വേറെ വാക്കുകൾ കണ്ടാൽ ഉടനേ ചര്ച്ച വഴിതെറ്റിക്കാന്‍ വന്നതാണെന്ന ആരോപണമുന്നയിച്ചതിനെതിരായാണു ഞാന്‍ പറഞ്ഞത്. മാരീചന്‍ അതിനെക്കുറിച്ചോര്ത്ത് വിഷമിക്കണ്ട. ചന്ദ്രക്കാറനു വല്ലാതെ ഫീലായെന്കിൽ പുള്ളി പറയട്ടെ.


"സിപിഎമ്മും ഇന്ത്യയിലെ ഒരു പാര്‍ട്ടി തന്നെ. ആ പാര്‍ട്ടിയോ നേതൃത്വമോ അവരുടെ ചെയ്തികളോ വിമര്‍ശനത്തിന് അതീതമാണെന്ന് ആരും ഇവിടെ പറഞ്ഞതായി കണ്ടില്ല. ജാനുവോ മറ്റാരെങ്കിലുമോ സിപിഎമ്മിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളോ ആരോപണങ്ങളോ രാജീവ് ചേലനാട്ടോ, മാരീചനോ, നളനോ, സൂരജോ, ചന്ത്രക്കാരനോ പ്രതിരോധിച്ചു കൊളളണമെന്ന് ശഠിക്കുന്നത്, എവിടുത്തെ ന്യായമാണ്?"


സിപിഎമ്മിന്റെ ചെയ്തികളെ ന്യായീകരിക്കാന്‍ അവർ ഇവരിലാരെയെന്കിലുമോ അല്ലെന്കിൽ മാരീചനെ പ്രത്യേകിച്ചും (ബാക്കി എല്ലാവരെയും കുതിരവട്ടനറിയാം. ചിലപ്പോ വെളിച്ചപ്പാടിനെ അറിയുന്ന പോലെയുമാവാം. എന്തായാലും എന്നെ സംബന്ധിച്ച് അവർ അനോണികളല്ല.) ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു കുതിരവട്ടന്‍ കരുതുന്നില്ല. അല്ലെന്കിൽ അവർ അവരുടെ ബ്ലോഗിലോ പ്രൊഫൈലിലോ എഴുതി വയ്ക്കണം അവർ ഇന്ന പാര്ട്ടിയുടെ വക്താവാണെന്നോ മറ്റോ. അതു പോലെ ബി.ജെ.പിയെയോ രണ്വീര്സേനയെയോ ന്യായീകരിക്കേണ്ട ബാധ്യത കുതിരവട്ടനും ഇല്ലെന്നു മാരീചനും മനസ്സിലാക്കുക.

2 comments:

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

കൊട്ടോട്ടിക്കാരന്‍... said...

ഒന്നും മനസ്സിലായില്ല, ഒന്നു കറങ്ങിവരാം...

Post a Comment